വരവൂർ നേർച്ച ഇന്ന് ആരംഭിക്കും സമാപനം ഫെബ്രുവരി 27 ന്

ജാതി മത ഭേദമന്യേ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന വരവൂർ ദർഗ്ഗയിൽ അന്ത്യ വിശ്രമം കൊള്ളുന്ന വലിയുള്ളാഹി മുഹമ്മദ്‌ കുട്ടി മസ്താൻ (ഖ.സി) എന്നവരുടെ പേരിൽ വർഷം തോറും നടത്തപ്പെടുന്ന ആണ്ട് നേർച്ച ഫെബ്രുവരി 23 മുതൽ 27 വരെ 5 ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നടക്കും. കേരളത്തിലെ 'അജ്മീർ' ആയാണ് വിശ്വാസികൾ വരവൂർ ദർഗ്ഗയെ കാണുന്നത്. അജ്മീർ ദർഗ്ഗ ശരീഫിൽ പത്ത് വർഷത്തോളം താമസിച്ച് അവിടെ നിന്നും തന്റെ ഗുരുവായ അമ്പംകുന്ന് ബീരാൻ ഔലിയയുടെ നിർദ്ദേശ പ്രകാരം ആവശ്യമായ ആത്മീയ പദവികൾ നേടിയെടുത്താണ് വല്ല്യാപ്പ എന്ന് ജനങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന മുഹമ്മദ്‌ കുട്ടി മസ്താൻ എന്നവർ വരവൂരിൽ എത്തിയതെന്ന് പറയപ്പെടുന്നു. പിന്നീട് നാട്ടുകാർ അദ്ദേഹത്തെ ജാതി മത ഭേദമന്യേ തങ്ങളുടെ പല പ്രശ്നങ്ങൾക്കും സമീപിച്ച് പരിഹാരം കണ്ടിരുന്നു.

ഇരുപത്തി ഒന്നാമത് ഉറൂസ് മുബാറക്കാണ് ഇത്തവണ നടക്കുന്നത്. മുൻ വർഷങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ചടങ്ങ് കോവിഡ് സാഹചര്യം വന്നതോട് കൂടി നിയന്ത്രണങ്ങളോടെയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സംഘാടകർ അറിയിച്ചു.

ഫെബ്രുവരി 27 ഞായർ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 വരെ അന്നദാനം ഉണ്ടായിരിക്കും. ഭക്ഷണം പാക്ക് ചെയ്ത് വീടുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന അന്നദാന ചടങ്ങ് നിയന്ത്രണ വിധേയമാക്കാൻ വേണ്ടിയാണ് കോവിഡിന് ശേഷം ഈ രൂപത്തിൽ ഭക്ഷണ വിതരണം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം