സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉന്നത മാർക്കുള്ള വിദ്യാർത്ഥികൾക്ക് 1 ലക്ഷം രൂപ സർക്കാർ സ്‌കോളർഷിപ്പ്. അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച്‌ 5

 


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദവിദ്യാർത്ഥികൾക്ക് ഒരു ലക്ഷംരൂപ വീതം സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതി ആരംഭിക്കുകയാണ്. മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയിൽ ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് ഫെബ്രുവരി 21 മുതൽ മാർച്ച് അഞ്ചു വരെ അപേക്ഷനൽകാം. 

കേരളത്തിലെ സർവ്വകലാശാലകളോടെ അഫിലിയേറ്റ് ചെയ്‌ത കോളേജുകളിൽ 2020-21 വർഷം റെഗുലർ ഡിഗ്രി അല്ലെങ്കിൽ തത്തുല്യപഠനം പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ യോഗ്യത.  75 ശതമാനത്തിൽ അധികം മാർക്ക് ഉണ്ടാവണം. ബിരുദപരീക്ഷയിലെ ആകെ സ്കോർ നോക്കിയാകും തിരഞ്ഞെടുപ്പ്. വാർഷികവരുമാനം രണ്ടര ലക്ഷത്തിൽ താഴെയാവണം. അപേക്ഷകർ ഡിഗ്രി സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുമ്പോൾ അപ്പ് ലോഡ് ചെയ്യണം. 

www.dcescholarship.kerala.gov.in  എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9746969210, 7907052598, 6238059615 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. colledn2020@gmail.com എന്ന വിലാസത്തിലും വിവരങ്ങൾ തേടാം.

( Kerala Government Scholarship for Higher studies upto 1 lakh )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം