പാലത്തറഗേറ്റ് മുതൽ അഞ്ച് മൂല വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പരുതൂർ പ്രസിഡന്റ് എ പി എം സക്കരിയയുടെ നേതൃത്വത്തിൽ ജനകീയ സമരം നടന്നു.
പേച്ച് വർക്കിന് പോലും കഴിയാതെ പൊട്ടിപ്പൊളിഞ്ഞ റോഡ് ബിഎം & ബിസി വർക്ക് ചെയ്ത് റോഡ് പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണം. ഏറെ നാളുകളായി തകർന്നുകിടക്കുന്ന റോഡ് വാഹന യാത്രക്കാർക്കും സമീപവാസികൾ ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നു പ്രസിഡന്റ് പറഞ്ഞു.
തകർന്ന റോഡിന്റെ സൈഡ് കുടിവെള്ളത്തിനായി പൈപ്പ് ലൈൻ ഇടുന്നതിനു വേണ്ടി കീറിയതോടെ പൊടി ശല്യം രൂക്ഷം ആയിരിക്കുകയാണ്
പരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷിത ദാസ്, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് ജില്ലാ പഞ്ചായത്ത് മെമ്പർ കമ്മുക്കുട്ടി എടത്തോൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ടി എം ഫി റോസ് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി ഹസ്സൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബി എടമന പി ടി ഷംസുദ്ദീൻ രാമദാസ് പരുതൂർ കുഞ്ഞു മുഹമ്മദ് മാസ്റ്റർ. ടി കെ ചെക്കുട്ടി എസ്ഡിപിഐ പ്രതിനിധി മുഹമ്മദാലി വെൽഫെയർ പാർട്ടി നേതാവ് മൊയ്‌തീൻ.
വ്യാപാരി നേതാവ് ടി എം ആബിദലി ബസ് ഓണർ പ്രതിനിധി താഹിർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു