ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കൊള്ളനൂർ ഫ്രെണ്ട്സ് റീക്രിയേഷൻ ക്ലബ് ഫുട്‍ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

കപ്പൂർ പഞ്ചായത്തിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലമായി കലാ കായിക സാംസ്‌കാരിക മേഖലകളിൽ നിറ സാനിദ്ധ്യമാണ് ഫ്രെണ്ട്സ് റിക്രിയേഷൻ ക്ലബ്ബ്‌ കൊള്ളനൂർ. ക്ലബിന്റെ സ്ഥാപകരിൽ നിന്നും വിട്ടുപിരിഞ്ഞു പോയ കുഞ്ഞിപ്പൊന്നുക്ക ആൻഡ് സക്കീർ മാസ്റ്റർ മെമ്മോറിയൽ റിലീഫ് മിഷൻ എന്ന പേരിൽ കഴിഞ്ഞ മഹാമാരി കാലത്തും ഇപ്പോഴും നാലോളം വാർഡുകളിലായി സന്നദ്ധ പ്രവർത്തനങ്ങൾക് നേതൃത്വം നൽകി വരികയും വാർഡുകളിലെ മെമ്പർമാർക്കും ആശാവർകർമാർക്കും വേണ്ട സഹായവും അനുബന്ധ ഉപകരണങ്ങൾ നൽകിയും പ്രവൃത്തിക്കുന്നു. 

ഓരോ മാസവും പ്രദേശത്തെ അശരണരായ മൂന്നു കുടുംബങ്ങൾക്ക് ക്ലബ്ബിന്റെ GCC കമ്മിറ്റി ഒരു കുടുംബത്തിന് അയ്യായിരം രൂപ വീതം ധന സഹായം നൽകുകയും ചെയ്തുവരുന്നു. നിത്യ രോഗികൾക് മരുന്നും മറ്റു സഹായങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്. 

ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധന ശേഖരണാർത്ഥം ഫ്രെണ്ട്സ് കൊള്ളനൂർ സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വട്ടക്കുന്ന് ശ്രീ.പൊന്നുള്ളി പ്രഭാകര മേനോൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ ഡിസംബർ 19 ഞായറാഴ്ച രാത്രി 8 മണി മുതൽ ആരംഭിക്കുമെന്നും കേരളത്തിലെ തിരഞ്ഞെടുത്ത 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കുമെന്നും ഏവരുടെയും സഹായ സഹകരണം അഭ്യർത്ഥിക്കുന്നതായും ക്ലബ് ഭാരവാഹികൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം