സൈബർ ലോകം കുട്ടികളിൽ ചെലുത്തുന്ന ദൂഷ്യഫലങ്ങൾ, പരിവർത്തനങ്ങൾ, അടിമപ്പെടുന്ന സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച് തൃത്താല ജനമൈത്രി ബീറ്റ് ഓഫീസർമാരായ സമീറലി, ജിജോ എന്നിവർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി.
ഇന്ന് 11 മണിക്ക് പടിഞ്ഞാറങ്ങാടി അൻസാർ സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമാണ് തൃത്താല ജനമൈത്രി ഓഫീസർമാരുടെ ബോധവൽക്കരണ ക്ലാസ് ലഭിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ സാക്കിർ മൂസ പരിപാടിയുടെ അധ്യക്ഷതവഹിച്ചു. ഇരുന്നൂറിലധികം രക്ഷിതാക്കളും സ്കൂൾ അധ്യാപകരും മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു. ഓൺലൈൻ കലാപരിപാടികളിൽ പങ്കെടുത്ത വിജയികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
Tags
പ്രാദേശികം