ആനക്കര | പറക്കുളം അയ്യൂബി ഹാദിയ ഗേള്‍സ് വില്ലേജ് ( girls village )മൂന്നാം ഹാദിയ സനദ് ദാന സമ്മേളനം പ്രൗഢമായി. ഹയര്‍സെക്കണ്ടറി കൊമേഴ്സ്, ഹ്യുമാനിറ്റീസ് പഠനത്തോടൊപ്പം ജാമിഅ മര്‍കസു സഖാഫത്തി സുന്നിയ്യയുടെ ഹാദിയ കോഴ്സും, പ്ലസ്ടുവിന് ശേഷം ഹാദിയ ഡിപ്ലോമ ഇന്‍ ശരീഅ എന്ന കോഴ്സിനൊപ്പം പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രൈനിംഗ് കോഴ്സും പൂര്‍ത്തീകരിച്ച 80 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം സ്ഥാപനം സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
മര്‍കസ് വൈസ്. ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുളളിക്കോട് വിശിഷ്ടാതിഥിയി സംസാരിച്ചു. മതബോധവും ഭൗതിക പരിജ്ഞാനമുളള ഹാദിയകള്‍ നാളെയുടെ പ്രതീക്ഷകളാണ് എന്ന് അദ്ദേഹം പങ്കുവെച്ചു. രജിസ്ട്രേഷനോടെ സമാരംഭം കുറിച്ച കോണ്‍വെക്കേഷന്‍ ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ കബീര്‍ അഹ്സനി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മര്‍കസ് നോളജ് സിറ്റി പ്രഥമ സി.ഇ.ഒ ഇ.വി അബ്ദുറഹ്‌മാന്‍, മര്‍കസ് ആവിസ് അഡ്മിനിസ്ട്രേറ്റര്‍ ഖാദര്‍ സഖാഫി പൈലിപ്പുറം ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഉച്ചക്ക് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് ഷമീമ ഉസ്മാന്‍ നേതൃത്വം നല്‍കി. ഹാഫിള് സുബൈര്‍ മിസ്ബാഹി, റഷീദ് ബാഖവി കൂടല്ലൂര്‍, ഷരീഫ് ഹാജി, കരീം മിസ്ബാഹി, ഇ.വി.എ നസീര്‍, അബ്ദുറസാഖ് സഅ്ദി, സി.വി അബൂബക്കര്‍, എ.പി അഷ്റഫ്, പങ്കെടുത്തു. ഫൈസല്‍ സഖാഫി കൂടല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി. ഹാദിയ പ്രിന്‍സിപ്പല്‍ ഉനൈസ് സഖാഫി കൂടല്ലൂര്‍ കോണ്‍വെക്കേഷന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു.