തൃത്താലയില്‍ സമഗ്ര ജലസംരക്ഷണ പദ്ധതിയുമായി എം ബി രാജേഷ്

mb rajesh thrithala

തൃത്താല നിയോജക മണ്ഡലത്തിൽ തണ്ണീർത്തട  ജലസംരക്ഷണ പദ്ധതിയുടെ ആലോചന യോഗം ഇന്ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ, ജനപ്രതിനിധികൾ, കേരള ഭൂവിനിയോഗ ബോർഡ് കമ്മീഷണർ നിസാമുദ്ദീൻ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

ജലവിഭവ രേഖയിൽ സെമി ക്രിട്ടിക്കലായി നിൽക്കുന്ന തൃത്താലയിലെ പ്രദേശങ്ങളെ സേഫ് സോണിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി മാത്രമാണ് ശാശ്വതമായ പരിഹാരമെന്ന് കേരള ഭൂവിനിയോഗ ബോർഡ് കമ്മീഷണർ ശ്രീ നിസാമുദ്ദീൻ ഓർമ്മപ്പെടുത്തി. ഏറ്റവും ഉചിതമായ രീതിയിൽ ഈ പദ്ധതിയെ എങ്ങനെ മണ്ഡലത്തിൽ നടപ്പിൽ വരുത്താം എന്ന രേഖ രണ്ടുമാസത്തിനുള്ളിൽ തയ്യാറാക്കി സമർപ്പിക്കുമെന്നാണ് തീരുമാനം.

സമഗ്ര ജലസംരക്ഷണ പദ്ധതികളുമായി മുന്നോട്ടുപോകാൻ എല്ലാ ജനപ്രതിനിധികളും ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് തൃത്താല എംഎൽഎ യും കേരള നിയമസഭാ സ്പീക്കറുമായ എം ബി രാജേഷ് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം