തൃത്താല ഗവ. കോളേജ് എൻ.എസ്.എസ് യൂണിറ്റ് പാലട ഫെസ്റ്റ് സംഘടിപ്പിക്കുന്നു

'മധുരം ജീവാമൃതം' എന്ന പേരിൽ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ധനസമാഹരണത്തിന് വേണ്ടി തൃത്താല ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പാലട ഫസ്റ്റ് സംഘടിപ്പിക്കുന്നത്.

നവംബർ 18 വ്യാഴാഴ്ചയാണ് പരിപാടി. ഒരു ലിറ്റർ പാലട പായസത്തിന് 190 രൂപയാണ് വില. തൃത്താല, കൂറ്റനാട്, ചാലിശ്ശേരി, ആലൂർ, പടിഞ്ഞാറങ്ങാടി തുടങ്ങി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഓർഡർ പ്രകാരം എത്തിച്ചു നൽകുന്നതാണ്. പദ്ധതി  വിജയിക്കുന്നതിന് വേണ്ടി എല്ലാ ജനങ്ങളും സഹകരിക്കണമെന്നും പാലട ഓർഡർ ചെയ്യുന്നതിന് താഴെയുള്ള നമ്പറിൽ ബന്ധപ്പെടണമെന്നും തൃത്താല ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

ഓർഡർ ചെയ്യാനുള്ള നമ്പർ

9946301035, 9846 546799



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം