2021 ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ഫെല്ലോഷിപ്പിന് ഞാങ്ങാട്ടിരി സ്വദേശി ഹുസൈൻ തട്ടത്താഴത്ത് അർഹനായി. സാമൂഹിക സാംസ്കാരിക രംഗത്തെയും പിന്നോക്ക വിഭാഗക്കാരായ സ്വദേശികളുടെയും വിദേശികളുടെയും ഉന്നമനത്തിനും വേണ്ടിയുള്ള മികച്ച പ്രവർത്തനമാണ് അവാർഡിന് അർഹനാക്കിയത്.
ഡിസംബർ 11 ന് ഡൽഹി പഞ്ചശീല ആശ്രമത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരതീയ ദളിത് സാഹിത്യ അക്കദമി സതേൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബാബു ജോർജ് വട്ടോളി പത്രകുറിപ്പിൽ അറിയിച്ചു.
ഹുസൈൻ തട്ടത്താഴത്ത്, പാലക്കാട് ജില്ലയിലെ തൃത്താല പഞ്ചായത്തിൽ ഞാങ്ങാട്ടിരിയിൽ തട്ടത്താഴത്ത് വീട്ടിൽ 1976 ൽ ജനനം. അബൂബക്കർ ഹാജിയും ആമിന ഹജ്ജുമ്മയുമാണ് മാതാപിതാക്കൾ.
സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി പ്രവർത്തകനാണ്.അക്ഷരജാലകം ഗ്ലോബൽ & പബ്ലിക്കേഷൻ പ്രസിഡന്റ്, ഭാരതപ്പുഴ സംരക്ഷണ സമിതി പട്ടാമ്പി കോ-ഓഡിനേറ്റർ, ലഹരി വിരുദ്ധ സമിതി പാലക്കാട് ജില്ല അധ്യക്ഷൻ, അഴിമതി വിരുദ്ധ കൂട്ടായ്മ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, ഞാങ്ങാട്ടിരി ചാരിറ്റബിൾ സൊസൈറ്റി സ്ഥാപക ജനറൽ സെക്രട്ടറി, അഹ്ലൻ സ്വെയ്ഹാൻ പ്രസിഡന്റ്, അബുദാബി മലയാളി സമാജം മെമ്പർ, ഇമറാത്ത് പട്ടാമ്പി അംഗം, ഞാങ്ങാട്ടിരി ദാറുസ്സലാം മസ്ജിദ് മദ്രസ പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളിൽ കർമ്മസാന്നിധ്യമാണ്.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അബു ആദിൽ ഇൻറർനാഷണൽ ഗ്രൂപ്പ് സി.ഇ.ഒ ആയി ബിസിനസ് സ്ഥാപനങ്ങൾ നടത്തി വരുകയാണ് ഇദ്ദേഹം.
ലഹരി വിരുദ്ധ പ്രവർത്തനത്തിന് എൻ.പി മന്മഥൻസ്മാരക സംസ്ഥാനപുരസ്കാരം,, സ്പോർട്സ് റിപ്പോർട്ടിങ്ങ് നാഷ്ണൽ സ്പോർട്സ് അക്കാദമി പുരസ്കാരം, പരിസ്ഥിതി സൗഹൃദ പ്രവർത്തനത്തിന് YSK അക്കാദമി പുരസ്കാരം,പ്രളയകാല പ്രവർത്തനങ്ങൾക്ക് ഇമറാത്ത് പട്ടാമ്പി ബെസ്റ്റ് ഐക്കൻ പുരസ്കാരം,നാരായണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് കോയമ്പത്തൂർ സാമൂഹിക പ്രതിബദ്ധത പുരസ്കാരം, പ്രകൃതിപക്ഷ നിലപാടുകൾക്ക് കേരള കൗമുദി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്
ഭാര്യ: ഷഹറ ബാനു മക്കൾ: ആദിൽ ഹുസൈൻ, ആമിന ഹുസൈൻ, അദ്നാൻ ഹുസൈൻ എന്നിവരാണ്.