കൂറ്റനാട് കരിമ്പ സ്വദേശിയായ അബ്ദുൽ ബാസിത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് അർഹനായി

കൂറ്റനാട്-കരിമ്പ സ്വദേശി അബ്ദുൽ ബാസിത് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിന് അർഹനായി കളർ നൂലുകൾ കൊണ്ട് വ്യത്യസ്തമായി ഏഷ്യയുടെ ഏറ്റവും വലിയ ഭൂപടം നിർമ്മിച്ചതിനാണ് റെക്കോർഡ് ലഭിച്ചത്.

പ്ലൈവുഡിൽ ആണി ഉപയോഗിച്ചു അതിൽ കളർ നൂലുകൾ കൊണ്ട് ചുറ്റിയാണ് ഇതിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. 27 സെ.മീ ഉയരവും 43 സെ.മീ വീതിയുമുള്ള പ്രതലത്തിലാണ് ഭൂപടം നിർമ്മിച്ചിരിക്കുന്നത്. പ്ലൈവുഡ്,പേപ്പർ,ആണി,പശ,വിവിധ നിറത്തിലുള്ള നൂലുകൾ,കളർ എന്നിവയെല്ലാമാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

തമിഴ്നാട് ഇ-റോഡ് എക്സൽ കോളേജിൽ ആർകിടെക്ച്ചർ ഒന്നാം വർഷ വിദ്യാർത്ഥിയാണ് അബ്ദുൽ ബാസിത്.സാബിത് ഇളയ സഹോദരനാണ്, പുത്തൻ വീട്ടിൽ അബ്ദുൽ ഹക്കീം ബസരിയ്യ എന്നിവരാണ് മാതാപിതാക്കൾ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം