മണ്ഡലത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഈ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു


ഒരു പൗരന് ഒരു ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് എന്ന ലക്ഷ്യം മുൻനിർത്തി പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ വിവര സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ആശുപത്രി സംവിധാനവുമായി ബന്ധപ്പെടുത്തി സംസ്ഥാനത്തെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ ഹെൽത്ത് പദ്ധതി 50 ആശുപത്രികളിൽ കൂടി പ്രവർത്തനം ആരംഭിച്ചു.

നിലവിൽ 311 ആശുപത്രികളിൽ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും വെർച്ചൽ ഐടി കേഡർ രൂപീകരിക്കുന്നതിന്റെയും K-DISC ന്റെ മൂന്ന് പദ്ധതികളുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 10 30 ന് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. തുടർന്ന് ഓരോ ആശുപത്രികളിലും കോമഡി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാദേശികമായി ചടങ്ങുകൾ സംഘടിപ്പിച്ചു. ചടങ്ങിൽ ജനപ്രതിനിധികൾ, പ്രാദേശിക സർക്കാർ പ്രസിഡണ്ടുമാർ, അംഗങ്ങൾ, മെഡിക്കൽ ഓഫീസർമാർ,ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ സംബന്ധിച്ചു

തൃത്താല മേഖലയിലെ കപ്പൂര് കുടുംബാരോഗ്യ കേന്ദ്രം, പട്ടിത്തറ കുടുംബാരോഗ്യ കേന്ദ്രം, കുമ്പിടി കുടുംബാരോഗ്യ കേന്ദ്രം, പള്ളിപ്പുറം കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഈ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്.


കപ്പൂർ കുടുംബരോഗ്യ കേന്ദ്രം

കപ്പൂർ  പഞ്ചായത്ത്തല ഉദ്ഘാടനം കപ്പൂർ എഫ് എച്ച്  സി യിൽ  വച്ച് കപ്പൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ നിർവഹിച്ചു. ആദ്യ ഹെൽത്ത് കാർഡ്  വിതരണം   മെഡിക്കൽ ഓഫീസർ  ഡോക്ട്ടർ സുനിൽ  പ്രസിഡന്റിന് നൽകി.

ചടങ്ങിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  രവീന്ദ്രൻ കെ വി  അദ്ധ്യക്ഷനായി എച്ച് ഐ  രാജീവ്ഇ, - ഹൽത്ത് കാർഡ് പദ്ധതി വിശധീകരിച്ചു ബ്ലോക്ക് മെമ്പർ കെ വി ബാലകൃഷണൻ ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ   എം രാധിക  ജനപ്രതിനിധികളായ പി ശിവൻ  ഹൈദരാലി,എച്ച് എം സി അംഗങ്ങളായ  കെ രാജൻ   വിജിത്ത്   , തുടങ്ങിയവർ  പങ്കെടുത്ത്  സംസാരിച്ചു മെഡിക്കൽ ഓഫീസർ ഡേ: സുനിൽ സ്വാഗതം പറഞ്ഞു ഇ ഹെൽത്ത് ചാർജ് ഓഫീസർ ശ്രീമതി അനു നന്ദി പറഞ്ഞു സംസാരിച്ചു.

പരുതൂര്‍ പഞ്ചായത്ത്

പരുതൂര്‍ പഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഇ ഹെല്‍ത്ത് പദ്ധതിയുടെ ഉല്‍ഘാടനം എംബി രാജേഷ് (നിയമസഭാ സ്പീക്കര്‍ ) ഉല്‍ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡണ്ട് എപിഎം സക്കരിയ അദ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത വിനോദ് .കമ്മുക്കുട്ടി എടത്തോള്‍ ,ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി മെയ്മാന്‍മാരായ പിടിഎം ഫിറോസ് .ഷൈമ ഉണ്ണികൃഷ്ണന്‍ .വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എംപി ഹസ്സന്‍ മെമ്പെര്‍ ശാന്തകുമാരി ടീച്ചര്‍ മെഡിക്കല്‍ ഓഫിസര്‍ ജാനിഷ് ,തുടങ്ങിയവര്‍ പങ്കെടുത്തു



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം