ഷാർജയിലെ മോർച്ചറിയിൽ രണ്ടുമാസത്തിലധികമായി ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് സൂക്ഷിച്ച മൃതദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്തി

രണ്ടുമാസത്തിലധികമായി ബന്ധുക്കൾ ആരും എത്താത്തതിനെ തുടർന്ന് ഷാർജ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്തി. കോഴിക്കോട് മംഗലാട് സ്വദേശിയായായ അബ്ദുൽ സത്താർ എന്നയാളുടെ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. പേരും വീട്ടുപേരും മാത്രമാണ് അധികൃതരുടെ കയ്യിൽ ഉണ്ടായിരുന്നത്. 

സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി ഇന്നലെ രാത്രി  സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് വേഗത്തിൽ കുടുംബത്തെ കണ്ടെത്താൻ സഹായിച്ചത്.


സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് 

'ആളെ തിരിച്ചറിഞ്ഞു  സഹകരിച്ചവർക്ക് നന്ദി......

ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയുന്നതിന് വേണ്ടി ഇന്നലെ ഇട്ട പോസ്റ്റിൻറെ അടിസ്ഥാനത്തിൽ ആളെ തിരിച്ചറിഞ്ഞു. ഫെയിസ്ബുക്കിൽ പോസ്റ്റിട്ടു ഒരു മണിക്കൂറിനുള്ളിൽ തന്നെ ആളെ തിരിച്ചറിയാൻ കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ മംഗലാട് സ്വദേശിയാണ് അബ്ദുൽ സത്താർ എന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളുമായി ബന്ധപ്പെട്ടു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം കഴിവതും വേഗം നാട്ടിലെക്കയക്കും. പാതിരാത്രിയിലും ആളെ കണ്ടെത്തുന്നതിനു സഹകരിച്ച പ്രവാസി സുഹൃത്തുക്കളുടെ ആത്മാർഥമായ ശ്രമമാണ് ഇതിൻറെ പിന്നിൽ. നന്മയിൽ സഹകരിക്കുന്ന കാര്യത്തിൽ പ്രവാസികൾ എന്നും മുന്നിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു പറഞ്ഞാൽ തീരാത്തത്ര നന്ദി സഹോദരങ്ങളെ ഈ വിഷയത്തിൽ സഹകരിച്ച ഷാർജ പൊലീസിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.'

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം