കോഴിക്കോട് എയർപോർട്ട് പാർക്കിംഗ് പ്രശ്നം; 3 മിനുട്ടിൽ നിന്ന് 6 മിനുട്ടാക്കി ഉയർത്തി

കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിംഗ് സമയ പരിധി വിഷയത്തിൽ താത്കാലിക ആശ്വാസമായി പിക്കപ്പ് - ഡ്രോപ്പ് ലൈൻ ഏരിയയിലെ സൗജന്യ പാർക്കിംഗ് സമയം മൂന്ന് മിനുട്ടിൽ നിന്നും ആറ് മിനുട്ടായി ഉയർത്തി ഉത്തരവ് ആയതായി എയർപോർട്ട് ഡയറക്‌ടർ ആർ.മഹാലിംഗം അറിയിച്ചു. നവംബർ 24 അർധരാത്രി മുതൽ  ഉത്തരവ് പ്രാബല്യത്തിൽ വരും.

പുതുക്കിയ സമയ പരിധി പൂർണമായും ആശ്വാസം നൽകുമെന്ന് കരുതുന്നില്ലന്ന് പാർലിമെന്റ് മെമ്പർ എം. കെ രാഘവൻ പറഞ്ഞു.

അതോറിറ്റി കൊമേഴ്ഷ്യൽ ഡിപ്പാർട്ട്മെന്റ് ആവശ്യമായ പുനഃക്രമീകരണം നടത്തി ശാശ്വത പരിഹാരം കാണുമെന്ന് ബന്ധപ്പട്ടപ്പോൾ എയർപോർട്ട് അതോറിറ്റി ചെയർമാൻ അറിയിച്ചിരുന്നു.

പിക്ക് അപ്പ് ഡ്രോപ്പ് ലൈനിൽ യാത്രക്കാരെ 6 മിനിറ്റിൽ കയറ്റുകയോ ഇറക്കുകയോ ചെയ്ത ശേഷം പാര്‍ക്കിംഗ് ഏരിയയില്‍ 20 രൂപ ഫീസില്‍ 30 മിനുട്ട് വരെ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം യാത്രക്കാര്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഡയറക്ടർ അറിയിച്ചു..

കരാർ കമ്പനി ജീവനക്കാരുടെ യാത്രക്കാരോടുളള ഇടപെടലുകൾ മാന്യമായിരിക്കണമെന്നും ഇക്കാര്യം നിരന്തരം വിലയിരുത്തണമെന്നും യാത്രക്കാർ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും എടുക്കണമെന്നും ഡയറക്‌ടറോട്‌ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം