ലഖ്‌നൗ: ഒരു വര്‍ഷത്തേക്ക് അത്യാവശ്യമല്ലെങ്കില്‍ സ്വര്‍ണം വാങ്ങരുതെന്ന മെയ് മാസത്തിലെ തന്റെ അഭ്യര്‍ഥന ഇന്ത്യക്കാര്‍ പാലിച്ചതിലൂടെ സ്വര്‍ണവില കുറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഖ്‌നൗവിലെ ഇന്ദിരാ ഗാന്ധി പ്രതിഷ്ഠാനില്‍ നടന്ന അഞ്ചാമത് ദേശീയ നൈപുണ്യ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണമെന്ന തന്റെ നിര്‍ദേശത്തോട് ജനങ്ങള്‍ അനുകൂലമായി പ്രതികരിച്ചെന്നും മോദി അവകാശപ്പെട്ടു. 1960കളില്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചതിന് സമാനമാണ് ഈ പ്രതികരണമെന്നും മോദി പറഞ്ഞു.
'സ്വര്‍ണം വാങ്ങരുതെന്ന എന്റെ അഭ്യര്‍ഥന വിലക്കുറവിന് കാരണമയി, പണം ലാഭിച്ചെന്ന് ജനങ്ങള്‍ പറഞ്ഞു'; പ്രധാനമന്ത്രി
byThrithala news
-

ആന പിണ്ഡം
മറുപടിഇല്ലാതാക്കൂസ്വർണ്ണത്തിനോടുള്ള ഭാരതീയരുടെ, പ്രത്യേകിച്ച് മലയാളിയുടെ, അധമ്മ്യമായ പ്രതിപത്തി അവസാനിച്ചതായി കരുതാൻ ബുദ്ധിമുട്ടുണ്ട്!
ഇല്ലാതാക്കൂ