
ആനക്കര: മുസ്ലിം യൂത്ത് ലീഗ് മേഖലാ കമ്മിറ്റിയും കെഎംസിസിയും സംയുക്തമായി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. 2025–26 അധ്യയന വർഷത്തിൽ പ്ലസ് ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
ചടങ്ങ് തൃത്താല മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എസ്.എം.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി പ്രസിഡണ്ട് കെ.കെ മുഹമ്മദ് ചേക്കോട് അധ്യക്ഷത വഹിച്ചു. ഡോ. ഷരീഫ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. സൽമ ബഷീർ ആശംസകൾ അർപ്പിച്ചു. കെ.പി മുഹമ്മദ്, മണ്ഡലം ഭാരവാഹി നാസർ കെ.വി, ജലീൽ കെ.വി, ഫൈസൽ പടിഞ്ഞാക്കര, കെ.കെ അഷ്റഫ് എന്നിവരടക്കം നിരവധി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. വിജയികളായ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.