F
ചാലിശ്ശേരി പഞ്ചായത്തിലെ പെരുമണ്ണൂർ വട്ടത്താണി ഗവ. ജനകീയ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ ചാലിശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ ആരോപിച്ച് ഡി.വൈ.എഫ്.ഐ ചാലിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സി.പി.ഐ.എം തൃത്താല ഏരിയ കമ്മിറ്റി അംഗം ടി.എം. കുഞ്ഞുകുട്ടൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ചാലിശ്ശേരി മേഖല പ്രസിഡന്റ് കെ.സി. നിമേഷ് അധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് സെക്രട്ടറി കെ.എ. പ്രയാൺ, ചാലിശ്ശേരി ടൗൺ മേഖല സെക്രട്ടറി ടി.കെ. സുധീഷ് കുമാർ, മേഖല പ്രസിഡന്റ് പി.പി. പ്രവീൺ എന്നിവർ സംസാരിച്ചു.
ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.