Trending

സ്നേഹസൗഹൃദത്തിന്റെ നിറം പകർന്ന് ‘ഓണത്തിളക്കം’

കൂറ്റനാട്: പട്ടാമ്പി താലൂക്കിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മ വാവനൂരിൽ സംഘടിപ്പിച്ച ‘ഓണത്തിളക്കം’ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേറിട്ട ഓണസംഗമമായി. 150-ലേറെ ഭിന്നശേഷിക്കാരും സഹായികളും ഉൾപ്പെടെ നാനൂറോളം പേർ ആഘോഷത്തിൽ പങ്കെടുത്തു.

ഒരുമിച്ചിരുന്ന് പൂക്കളം ഒരുക്കിയും വടംവലി, മ്യൂസിക് ബോൾ, ലെമൺ സ്പൂൺ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തും അവർ ഓണാഘോഷത്തിന് നിറം പകർന്നു. നിയാസ് ചാലിശേരി മാവേലി വേഷത്തിലെത്തിയത് കൗതുകമായി. പൂമ്പാറ്റ ടീം കോ-ഓർഡിനേറ്റർ അപർണയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും സംഗീതവിരുന്നും ആഘോഷത്തിന് മിഴിവേകി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. തുടർച്ചയായി രണ്ടാം വർഷമാണ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിക്കുന്നത്.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ അധ്യക്ഷയായി. പ്രതീക്ഷ പാലിയേറ്റീവ് പ്രതിനിധി പ്രദീപ്, സഹയാത്ര പ്രസിഡന്റ് ബാലകൃഷ്ണൻ, അഡ്വ. വിദ്യാധരൻ, സുബൈർ, ഷാജി മേഴത്തൂർ, ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.

പട്ടാമ്പി ലിമെന്റ് കോളേജ് എൻ.എസ്.എസ്. വിദ്യാർഥികളും ആഘോഷത്തിൽ സഹായികളായി. സുലൈഖ പറക്കാട്, ഷാജി ആമയൂർ, സിദ്ധിഖ്, രമേഷ്, നിയാസ് ചാലിശേരി, പ്രേമലത എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം