സംസ്ഥാനത്ത് കാലവര്‍ഷ കെടുതിയില്‍ 67.44 കോടി രൂപയുടെ നാശനഷ്ടം; വെള്ളക്കെട്ടില്‍ കഴിയുന്ന ദുരിത ബാധിതര്‍ക്ക് വീട് വാസയോഗ്യമാകുന്നത് വരെ വാടക നൽകും

സംസ്ഥാനത്ത് കാലവര്‍ഷ കെടുതിയില്‍ 67.44 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. വെള്ളക്കെട്ടില്‍ കഴിയുന്ന ദുരിത ബാധിതര്‍ക്ക് വീട് വാസയോഗ്യമാകുന്നത് വരെ വാടക നല്‍കുമെന്നും ദുരിതബാധിതരുടെ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് 300 രൂപ വീതം ദിവസവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തീരപ്രദേശത്ത് കടല്‍ ഭിത്തിയും ജിയോ ബാഗും ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹരിച്ച് പുനര്‍ഗേഹം പദ്ധതി മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് മാതൃകയാകുന്ന വിധം അത്യാധുനിക കാലാവസ്ഥാ പ്രവചനം ഉറപ്പാക്കും. നദികളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പുതിയ പദ്ധതി നടപ്പിലാക്കും. 

ഇതിനായി ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ വേമ്പനാട്ട് കായലിലെ മണ്ണും ചെളിയും നീക്കാന്‍ ഡ്രഡ്ജിങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ടപ്പള്ളിയിലെ പ്രശ്‌നങ്ങള്‍ പരിഹിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കേരളത്തിലേക്ക് ഡാം മാനേജ്‌മെന്റ് സിസ്റ്റം കൊണ്ടുവരുമെന്നും അത്യാധുനികമായി കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം