ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിൻ്റെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിഷേധം. രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് എംപിമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനും സമര വേദിയിലുണ്ട്. ഷാപി പറമ്പില്‍എംപി ഉള്‍പ്പടെയുള്ള കേരളത്തില്‍ നിന്നുള്ള നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കൈകൾ പരസ്പരം ചേർത്ത് കെട്ടിയാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നത്.
മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നിന്ന് പ്രധാനമന്ത്രിയുടെ വീടിന് മുന്നിലേക്ക് കോൺഗ്രസ് എം പിമാർ മാർച്ച് നടത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. പിന്നീട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കോൺഗ്രസ് എം പിമാർ കുത്തിയിരിക്കുകയായിരുന്നു.
