ചാലിശ്ശേരി: കുന്നത്തേരി ടി.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ പൗർണിമി വായനശാലയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. സാഹിത്യകാരി ലത അതിയാരത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ സന്ധ്യ വി. അധ്യക്ഷത വഹിച്ചു. വായനപക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ, ഒ.വി. വിജയൻ, കെ. ദാമോദരൻ, വൈക്കം മുഹമ്മദ് ബഷീർ, ഐ.വി. ദാസ് എന്നിവരെ അനുസ്മരിച്ചുകൊണ്ട് കഥാവായന, കവിതാപാരായണം, റീഡിങ് തിയേറ്റർ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കാവ്യ കെ.ആർ., അനാമിക, സുജിത, നിമേഷ്, ഋതുദേവ്, ഗായത്രി, അഭിനന്ദ്, വിനയ്, കെ.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
