എ.എം. മുഹമ്മദ് സ്മാരക ട്രസ്റ്റ് 'ആദരം-2026' സംഘടിപ്പിച്ചു


ചാലിശ്ശേരി: മുൻ കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന എ.എം. മുഹമ്മദിന്റെ സ്മരണാർത്ഥം എ.എം. മുഹമ്മദ് സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'ആദരം-2026' സംഘടിപ്പിച്ചു. കിഴക്കെ പട്ടിശ്ശേരി ജി.ജെ.ബി. സ്കൂളിൽ നടന്ന ചടങ്ങ് വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഗോപിനാഥ് പാലഞ്ചേരി അധ്യക്ഷത വഹിച്ചു. വാണിജ്യ സ്കൂബ ഡൈവിങ് ലൈസൻസ് നേടിയ ആദ്യ ഇന്ത്യൻ വനിതയും പ്രൊഫഷണൽ സ്കൂബ ഡൈവിങ് സർട്ടിഫിക്കറ്റ് നേടിയ ആദ്യ കേരള വനിതയുമായ കെ.വി. അതുല്യ മുഖ്യാതിഥിയായി.

2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും
ചടങ്ങിൽ ആദരിച്ചു. ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബാബുനാസർ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ സേതു മംഗലത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, ട്രസ്റ്റ് ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

സംസ്ഥാന സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആൽക്കഹോളിക് അനോണിമസ് പ്രവർത്തകർ ലഹരിവിരുദ്ധ സന്ദേശം നൽകുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. സംഘടനയുടെ അടിസ്ഥാന ഗ്രന്ഥമായ 'ബിഗ് ബുക്ക്' വി.ടി. ബൽറാം എം.എൽ.എയ്ക്ക് കൈമാറി. ട്രസ്റ്റ് രക്ഷാധികാരി എ.എം. യൂസഫ് സ്വാഗതവും പി.കെ. മണികണ്ഠൻ നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം