
മാട്ടായ: World Federation Of Shotokan Karateയുടെ നേതൃത്വത്തിൽ മാട്ടായയിലെ YES English School വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കരാട്ടേ ബെൽറ്റ് ടെസ്റ്റ് നടന്നു. ഗ്രീൻ, ഓറഞ്ച്, യെല്ലോ എന്നീ വിവിധ ബെൽറ്റുകളിലായി ഏകദേശം 200ഓളം വിദ്യാർത്ഥികൾ ടെസ്റ്റിൽ പങ്കെടുത്തു.
ഗ്രാൻഡ് മാസ്റ്റർ മുഹമ്മദ് ആഷിക് (റെഡ് ബെൽറ്റ്), 5th ഡാൻ ബ്ലാക്ക് ബെൽറ്റ് റാൻഷി പ്രജിത്, 3rd ഡാൻ ബ്ലാക്ക് ബെൽറ്റ് സെൻസൈ ജസീം എന്നിവർ ടെസ്റ്റുകൾക്ക് നേതൃത്വം നൽകി. കാറ്റ, കിഹോൺ, കുമിതെ തുടങ്ങിയ ഘടകങ്ങളിൽ വിദ്യാർത്ഥികളുടെ പ്രകടനം വിലയിരുത്തി.
സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഹക്കീം ബുഖാരി, മാനേജർ അബൂബക്കർ സിദ്ധിഖ് മാസ്റ്റർ, ഡയറക്ടർ അബ്ബാസ് ടി എന്നിവരോടൊപ്പം സഫ്‌വാൻ സഅദി, മുഹമ്മദ് ഹനീഫ സഅദി, അബ്ദുൽ കരീം ഫാളിലി, ഷാജഹാൻ ഫാളിലി, മുഹമ്മദ് അലി അഹ്സനി, ബിലാൽ സഖാഫി, സൈഫുദ്ധീൻ സഖാഫി, ഷാഫി അദനി, അഷ്‌റഫ് അൽ ഹസനി, ഹംസ കറുകപുത്തൂർ, സൈനുൽ ആബിദ് സഖാഫി, സുഹൈൽ അൽ ഹസനി എന്നിവർ സംബന്ധിച്ചു.