
തൃത്താല: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃത്താല നിയോജകമണ്ഡലത്തിൽ എവിടെയും കെഎസ്‌യു വിനെ പരിഗണിക്കാത്തതിനെതിരെ തൃത്താലയിൽ കോൺഗ്രസിനകത്ത് കടുത്ത പ്രതിഷേധം. KSU പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സി.എ. റംഷാദ്, ബ്ലോക്ക് സെക്രട്ടറി അസ്ലം പൂക്കരത്ത് എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലാണ്.
തൃത്താലയിലെ കെപിസിസി നേതാക്കൾ പാർട്ടിയെ ഗ്രൂപ്പ് വീതം വെച്ച് തകർക്കുകയാണ് എന്നും, സംഘടനയോട് കാണിക്കുന്ന അവഗണന തുടർച്ചയാണെന്നും നേതാക്കൾ ആരോപിച്ചു. വരുന്ന കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ തൃത്താലയിൽ നിന്നുള്ള കെഎസ്‌യു യു യു സി മാരെ ഉൾപ്പെടുത്തില്ല എന്ന നിലപാടും വിമർശനത്തിന് വിധേയമായി.
പ്രതിഷേധ നടപടികൾ ശക്തമാക്കാനാണ് നേതൃത്വം ആലോചിക്കുന്നതെന്ന് സി.എ. റംഷാദ് വ്യക്തമാക്കി.