പട്ടിത്തറയിൽ വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ


പട്ടിത്തറ പഞ്ചായത്തിലെ ആലൂർ കരുണപ്രയിൽ നടന്ന പരിശോധനയിൽ 77.16 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേർ പോലീസ് പിടിയിലായി. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ജില്ലയിൽ നടത്തിപ്പിൽ ഉള്ള “ഡി ഹണ്ട്” പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നടപടി. കാറിൽ ഒളിപ്പിച്ച് കൊണ്ടുവന്ന മയക്കുമരുന്നോടെയായിരുന്നു തൃത്താല ആലൂർ സ്വദേശികളായ മുഹമ്മദാലി @ ബാബു (43)യും സനൽ (35)യും പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തിട്ടുണ്ട്.

തൃത്താല, ആലൂർ, കൂറ്റനാട്, പടിഞ്ഞാറങ്ങാടി, പരുതൂർ എന്നീ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിതരണം നടക്കുന്ന വലയത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ലഹരിമരുന്നിൻ്റെ ഉറവിടത്തെയും പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെയും കുറിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

പരിശോധനയ്ക്ക് നേതൃത്വം നൽകിയ തൃത്താല പോലീസ് സംഘത്തോടൊപ്പം ജില്ലാ ലഹരി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചേർന്നായിരുന്നു സംയുക്ത നടപടി.

2 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025 നവംബർ 30, 9:15 AM-ന്

    ഇത് എത്രാമത്തെ തവണയാണ് പിടിക്കുന്നതെന്നു അവനു പോലും അറിയില്ല 😁😁😁

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2025 നവംബർ 30, 10:09 AM-ന്

    ഇതെന്ത് കള്ളനും പോലീസും കളിയോ
    എത്രാമത്തെ തവണയാണ് ഇവനെ പിടിക്കുന്നത്, ഇത് ആരെ ബോധിപ്പിക്കാനാണ് ഈ നാടകം

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം