ഇലക്ഷൻ കമ്മീഷൻ മാധ്യമപ്രവർത്തകർ പാലിക്കേണ്ട നിർദേശങ്ങൾ


ഇലക്ഷൻ കമ്മീഷൻ വോട്ടെടുപ്പ് ദിനത്തിലും വോട്ടെണ്ണൽ ദിനത്തിലും മാധ്യമപ്രവർത്തകർ പാലിക്കേണ്ട നിർദേശങ്ങൾ പുറത്തിറക്കി. വോട്ടർമാരുടെയും വോട്ടെടുപ്പ് പ്രക്രിയയുടെയും രഹസ്യാത്മകത സംരക്ഷിക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമുള്ളതാണ് ഈ മാർഗ്ഗനിർദേശങ്ങൾ.

1. പോളിംഗ് സ്റ്റേഷനിൽ പ്രവേശന വിലക്ക്:വോട്ടെടുപ്പ് ദിവസം മാധ്യമപ്രവർത്തകർക്ക് പോളിംഗ് സ്റ്റേഷനുകളുടെ അകത്ത് പ്രവേശിക്കാനോ, സമ്മതിദായകരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങൾ, ഇന്റർവ്യൂകൾ എന്നിവ നടത്താനോ പാടില്ല.

2. വോട്ടറുടെ രഹസ്യത്വം:വോട്ടെടുപ്പ് ഒരു രഹസ്യ നടപടിയായതിനാൽ വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് വോട്ടറുടെ ഫോട്ടോയും വീഡിയോയും പകർത്തുന്നത് നിരോധിച്ചിട്ടുണ്ട്.

3. നിയന്ത്രിത പ്രദേശം (200 മീ / 100 മീ):വോട്ടെടുപ്പ് ദിവസം പഞ്ചായത്തുകളിൽ പോളിംഗ് സ്റ്റേഷനിൽ നിന്ന് 200 മീറ്ററിനും മുനിസിപ്പാലിറ്റിയിൽ 100 മീറ്ററിനും ഉള്ള പരിധിയിൽ അഭിപ്രായങ്ങൾ തേടൽ, രാഷ്ട്രീയ ചർച്ചകൾ, ഇന്റർവ്യൂ, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ എന്നിവ നടത്താൻ പാടില്ല.

4. ജനക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾ നിരോധനം:പോളിംഗ് സ്റ്റേഷന്റെ സമീപത്ത് ആളുകൾ കൂട്ടം കൂടാവുന്ന രീതിയിൽ യാതൊരു പരിപാടിയും സംഘടിപ്പിക്കരുത്.

5. വോട്ടെണ്ണൽ ദിനത്തിൽ വിലക്കുകൾ:വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല. വോട്ടെണ്ണൽ ദൃശ്യങ്ങൾ പകർത്താനോ, സ്ഥാനാർത്ഥികളോട് അഭിമുഖങ്ങൾ നടത്താനോ, വോട്ടെണ്ണലിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ കൂട്ടം കൂടാനോ അനുവദനീയമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം