കുമ്പിടി: ശ്രദ്ധ മാർഷ്യൽ ആർട്സ് അക്കാദമിയുടെ വാർഷിക സാഹിത്യ പുരസ്കാരം കവി സലാം കക്കേരിക്ക് സമ്മാനിച്ചു. പെരുമ്പലത്ത് നടന്ന ചടങ്ങിൽ കഥാകൃത്ത് എം.ടി. രവീന്ദ്രൻ പുരസ്കാര സമർപ്പണവും ഉദ്ഘാടനവും നിർവഹിച്ചു. അക്ഷരജാലകം ബുക്സ് പ്രസിദ്ധപ്പെടുത്തിയ ‘അഴ’ എന്ന കവിതാ സമാഹാരമാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പ്.
എൻ.കെ. രാമദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സ്റ്റണ്ട് മാസ്റ്റർ ബ്രൂസ്’ലി രാജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. എഴുത്തുകാരായ നിർമ്മല അമ്പാട്ട്, ലത്തീഫ് കൂടല്ലൂർ, രാജീവ് പി. മേലഴിയം, മികച്ച കർഷകൻ ടി. കൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. റഷീദ് മാസ്റ്റർ, സുഹറ ടീച്ചർ, റംല ടീച്ചർ, ഷിഹാൻ ഗോപാൽജി, എടപ്പാൾ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
LP, UP, HS വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സാഹിത്യ ക്വിസ് മത്സരങ്ങൾക്ക് താജിഷ് മാസ്റ്റർ നേതൃത്വം നൽകി. വിജയികൾക്ക് ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, മെഡൽ, ട്രോഫി, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
വയനാട് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികൾക്കും ബെൽറ്റ് ടെസ്റ്റ് വിജയികൾക്കും സർട്ടിഫിക്കറ്റ്, മെഡൽ, പുതിയ ബെൽറ്റുകൾ എന്നിവ ബ്രൂസ്’ലി രാജേഷ് കൈമാറി. ശ്രദ്ധ മാർഷ്യൽ ആർട്സ്, സ്പോർട്സ് ആൻഡ് ആർട്സ് അക്കാദമിയിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം ചടങ്ങ് നിറഞ്ഞു.
