മലപ്പുറത്ത്‌ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു


മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊലപ്പെട്ടു. നിലമ്പൂര്‍ അകമ്പാടം അരയാട് എസ്റ്റേറ്റില്‍ വെച്ചാണ് കാട്ടാന ആക്രമിച്ചത്. അതിഥി തൊഴിലാളി ഷാരു(40) ആണ് കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡ് സ്വദേശിയാണിയാള്‍. സ്വകാര്യ എസ്റ്റേറ്റിലെ ടാപ്പിങ് ജീവനക്കാരനായിരുന്നു.ടാപ്പിങിന് ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് കാട്ടാനയുടെ അക്രമണം ഉണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം