
തിരുമിറ്റക്കോട് സ്ഥിതിചെയ്യുന്ന പ്രമുഖ ഓഡിറ്റോറിയത്തിന്റെ പേരിൽ വ്യാജ രസീത് ഉപയോഗിച്ച് കല്യാണ ബുക്കിങ് നടത്തുകയും പണം തട്ടിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ഓഡിറ്റോറിയം മാനേജർ ചാലിശ്ശേരി പോലീസ് പിടിയിലായി.
ഓഡിറ്റോറിയത്തിൽ മുൻപ് മാനേജറായി ജോലി ചെയ്തിരുന്നപ്പോഴാണ് പ്രതി കല്യാണ ബുക്കിങ് പേരിൽ ഉടമസ്ഥന്റെ അറിവില്ലാതെ പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയത്. ഒരേ ദിവസം രണ്ട് വിവാഹങ്ങൾ ബുക്ക് ചെയ്തതായി കണ്ടെത്തിയതോടെയാണ് ഉടമസ്ഥന് സംശയം തോന്നിയത്. പിന്നീട് നടത്തിയ കൂടുതൽ പരിശോധയിൽ പ്രതി ഏറെക്കാലമായി വ്യാജ രസീതുകൾ തയ്യാറാക്കി പണം തട്ടിയെടുക്കുന്നതായി വ്യക്തമായി.
പട്ടാമ്പി വള്ളൂർ സ്വദേശിയായ മോഹൻദാസ് നെയാണ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിക്കെതിരെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.