തിരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റ ചട്ടം: ജില്ലയിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു

പാലക്കാട്: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാപെരുമാറ്റ ചട്ടവുമായി (എം.സി.സി) ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും ഉടൻ പരിഹാരം കണ്ടെത്തുന്നതിനായി ജില്ലാതല ഹെൽപ് ഡെസ്‌ക് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സ്ഥാനാർഥികൾക്കും പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള സഹായവും വിവരസഹായവും ഉറപ്പാക്കുക എന്നതാണ് ഹെൽപ് ഡെസ്‌കിന്റെ ലക്ഷ്യം.

ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടുന്നതിനായി ലാൻഡ്‌ഫോൺ നമ്പർ 0491-2950085, മൊബൈൽ നമ്പർ 8281 499 634 എന്നീ നമ്പറുകൾ ജില്ലാ ഭരണകൂടം പുറത്തിറക്കി. ജില്ലാതല കൺട്രോൾ റൂമിന്റെ ഭാഗമായിട്ടാണ് ഹെൽപ് ഡെസ്‌ക് ക്രമീകരിച്ചിരിക്കുന്നത്.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. കളക്ടറേറ്റ് സീനിയർ സൂപ്രണ്ട് (ഐ & എ) സബിത എം.പി. ഉൾപ്പെടെ എട്ട് പേരെയാണ് ഹെൽപ് ഡെസ്‌ക് ചുമതലകൾക്കായി നിയോഗിച്ചത്.

ഹെൽപ് ഡെസ്‌കിലേക്ക് ലഭിക്കുന്ന എല്ലാ ഫോൺ കോളുകളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ഓരോ വിഷയത്തിനും യഥാസമയം നടപടി സ്വീകരിക്കുകയും ചെയ്യും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അല്ലെങ്കിൽ ജില്ലാതല മോണിറ്ററിങ് സമിതിയുടെ ഇടപെടൽ ആവശ്യമുള്ള പരാതികൾ അടിയന്തരമായി ബന്ധപ്പെട്ട സമിതികളുടെ മുൻപാകെ സമർപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം