സ്വർണ്ണ വില കുതിക്കുന്നു; ഇന്ന് പവന് 520 കൂടി

കേരളത്തിലെ ആഭരണപ്രിയരെ ആശങ്കയിൽ ആക്കി ഇന്ന് സ്വർണ വിലയിൽ വമ്പൻ കുതിപ്പ്. ഇന്നലെ നേരിയ ഇടിവുണ്ടായിട്ടു പോലും ഇന്ന് വിപരീതമായി സ്വർണം കുതിച്ചുയർന്നു. സ്വർണ വിലയിലെ ഈ ചാഞ്ചാട്ടം ആശങ്കയുണർത്തുന്നു. ഇന്ന് പവന് ഒറ്റയടിക്ക് ഉയർന്നത് 520 രൂപയാണ്. ഇതോടെ പവൻ വില വീണ്ടും 94,000 കടന്നിരിക്കുന്നു. യുഎസിലെ വരാനിരിക്കുന്ന പണനയ യോ​ഗവുമായി ബന്ധപ്പെട്ട ചർച്ചകളും സൂചനകളുമാണ് നിലവിലെ സ്വർണക്കുതിപ്പിന് കാരണമാവുന്നത്.

കേരളത്തിൽ ഒരു തരി പൊന്ന് വാങ്ങാൻ ആ​ഗ്രഹിക്കാത്തവർ വളരെ വിരളമാണ്. സാധാരണക്കാരായ സ്ത്രീകൾക്ക് പലപ്പോഴും ഈ വിലക്കയറ്റം മൂലം സ്വർണ മോഹങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്. ഓരോ ദിവസവും വില ഉയർന്നാൽ പരിശുദ്ധി കുറഞ്ഞ ആഭരണങ്ങൾ വാങ്ങേണ്ടി വന്നേക്കാം.

ഇന്ന് ഒരു ഗ്രാമിന് 65 രൂപ വർദ്ധിച്ച് 11,775 രൂപയായി. ഒരു പവന് 520 രൂപ വർദ്ധിച്ച് 94,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,17,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 71 രൂപ വർദ്ധിച്ച് 12,846 രൂപയും, പവന് 568 രൂപ വർദ്ധിച്ച് 1,02,768 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 53 രൂപ വർദ്ധിച്ച് 9,634 രൂപയും, പവന് 424 രൂപ വർദ്ധിച്ച് 77,072 രൂപയുമായി.

രാജ്യാന്തര സ്വർണ വിലയും കുതിപ്പിലെത്തി. ഇന്നലെ സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള കനത്ത ലാഭമെടുപ്പ് മൂലം വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇന്ന് വീണ്ടും ശക്തമായി മുന്നേറിയിരിക്കുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,182.02 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്.

ഇന്ന് സ്വർണ വിലയിൽ ശക്തമായ മുന്നേറ്റമുണ്ട്. ഇത് ആഭരണ വില ഉയരുന്നതിനും കാരണമാവും. ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,01,930 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,780 രൂപയുമായിരിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം