പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ നാളെ സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് മാത്രമായി നിജപെടുത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. വെർച്ചൽ ക്യൂ ബുക്കിംഗ് വഴി 70000 പേർക്ക് ദർശനം നടത്താൻ സൗകര്യം ഒരുക്കും. തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.
ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ഇതോടെ ഓരോസമയത്തെയും ഭക്തജന തിരക്ക് ദേവസ്വം ബോർഡും പൊലീസും ചേർന്ന് വിലയിരുത്തിയാണ് സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നത്.
