സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വൻവർദ്ധനവ്.ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് 360 രൂപ ഉയര്‍ന്നു. ഇന്ന് രാവിലെ സ്വര്‍ണത്തിന് 640 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 80 രൂപയും വര്‍ധിച്ചു. ഇനി സ്വര്‍ണവില കുറയില്ല എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. ഓണ്‍ലൈന്‍ ട്രേഡിങ് ആരംഭിച്ചതാണ് സീസണ്‍ അല്ലെങ്കില്‍ പോലും സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമത്രെ.
ഇന്ന് പവന് 640 രൂപ കൂടി 87,560 രൂപയും ഗ്രാമിന് 80 രൂപ കൂടി 10,945 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 86,920 രൂപയും ഗ്രാമിന് 10,865 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത് ഒക്‌ടോബർ മൂന്നിനായിരുന്നു. അന്ന് പവന് 86,560 രൂപയും ഗ്രാമിന് 10,820 രൂപയുമായിരുന്നു. കഴിഞ്ഞ മാസം തുടക്കംമുതൽ സ്വർണവിലയിൽ വൻ വർദ്ധനവാണുണ്ടായത്
18 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9000 രൂപയായി എന്ന പ്രത്യേകതയും ഉണ്ട്. ആദ്യമായിട്ടാണ് ഈ സ്വര്‍ണം പവന് 72000 രൂപയില്‍ എത്തുന്നത്. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7000 രൂപയാണ് ഇന്നത്തെ വില. പവന്‍ വാങ്ങുമ്പോള്‍ 56000 രൂപ വരും. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4520 രൂപയാണ് വില. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 156 രൂപയില്‍ തുടരുന്നു.
ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വർണവില കുതിച്ചുയരാൻ കാരണമായത്. യുഎസ് ഡോളർ ദുർബലമാകുന്നത് ഉൾപ്പെടെ സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ വിലയിൽ പ്രതിഫലിക്കും. നവരാത്രിയും മഹാനവമിയും ദീപാവലിയും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളും സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തിയിട്ടുണ്ട്.
