കൂറ്റനാട്:വർക്ക്ഷാപ്പ്ജീവനക്കാരുടേയും,മെക്കാനിക്കുകളുടെയും സംഘടനയായ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് വർക്കേഴ്സ് യൂണിയൻ തൃത്താല ഏരിയാ കൺവെൻഷനും കുടുംബ സംഗമവും കൂറ്റനാട് ദേവീ ഓഡിറ്റോറിയത്തിൽ നടന്നു. സിഐടിയു ജില്ലാ പ്രസിഡൻ്റ് പി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് ഇ.കെ. മുരളീധരൻ അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് ശങ്കരനാരായണൻ, ഏരിയാ സെക്രട്ടറി പി.എ.ഉണ്ണികൃഷ്ണൻ, പി.ആർ.കുഞ്ഞുണ്ണി, കെ.ആർ. ബാലൻ, ട്രഷറർ മോഹനൻ എന്നിവർ സംസാരിച്ചു. ഗായികരായ കുമാരി കൃഷ്ണ, കുമാരി ഗൗതമി എന്നിവരേയും ഉന്നത വിജയികളായ തൊഴിലാളികളുടെ മക്കളേയും ചടങ്ങിൽ അനുമോദിച്ചു.
