ജി.എച്ച്.എസ്. നാഗലശ്ശേരി സ്കൂളിൽ പൂർവാധ്യാപക കൂട്ടായ്മയുടെ സ്നേഹസമ്മാനം

 
നാഗലശ്ശേരി: ജി.എച്ച്.എസ്. നാഗലശ്ശേരി സ്കൂളിൽ നിന്നും വിരമിച്ചും സ്ഥലംമാറിപ്പോയതുമായ അധ്യാപകരുടെ കൂട്ടായ്മ സ്കൂളിന് സയൻസ് ലാബ്, ഹാൻഡ്‌ബോൾ കോർട്ട്, കുട്ടികളുടെ പാർക്ക് എന്നിവ സമ്മാനമായി നൽകി. വിദ്യാർത്ഥികൾക്കായി ആധുനിക സൗകര്യങ്ങളുള്ള ഈ സൗകര്യങ്ങൾ സ്കൂളിന്റെ വിദ്യാഭ്യാസ-കായിക രംഗങ്ങളിൽ പുതുജീവനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാബിറ ടീച്ചറും, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചറും സംയുക്തമായി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ അസീബ് റഹ്മാൻ അധ്യക്ഷനായിരുന്നു.എ.ഇ.ഒ. പ്രസാദ് മാസ്റ്റർ, ബി.പി.സി. ദേവരാജൻ മാസ്റ്റർ തുടങ്ങിയ പൗരപ്രമുഖരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം