നാഗലശ്ശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ഡോ. സി.പി ചിത്രഭാനു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ആര്യൻ ടി.കണ്ണനൂർ അധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി കെ.ജനാർദ്ദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പരമേശ്വരൻ, കെ.എം. വാസുദേവൻ, ടി.വി.എം അലി, രേണുക, പ്രേംകുമാർ, എം.കെ ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. നവമ്പറിൽ യൂണിറ്റ് തലത്തിൽ വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
പ്രിയങ്ക പവിത്രൻ, സൂര്യ സാനു, കൃഷ്ണൻ അരീക്കാട്, വസന്ത, കെ.പി മമ്മിക്കുട്ടി എന്നിവർ കവിതകൾ അവതരിപ്പിച്ചു. രാധാകൃഷ്ണൻ ആലുവീട്ടിൽ സ്വാഗതവും, എം.ശ്രീലത നന്ദിയും പറഞ്ഞു.
