ചാലിശേരി പെരുമണ്ണൂർ ഇ.പി.എൻ നമ്പീശൻ മാസ്റ്റർ സ്മാരക ചൈതന്യ ലൈബ്രറിയും, ഹരിത ബുക്ക്സും സംയുക്തമായി സംഘടിപ്പിച്ച ഗ്രാമീണ സാഹിത്യോൽ സവം , ഗാന്ധിസ്മൃതി സദസ്, ആദരവ് സദസ് എന്നിവ തദ്ദേശ സ്വയഭരണ എക്സെസ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.അഡ്വ പാഴൂർ ദാമോദരൻ, അക്‌ബർ ആലിക്കര എന്നിവരെ മന്ത്രി ഉപഹാരവും, പൊന്നാടയും അണിയിച്ച് ആദരിച്ചു.
ഗ്രാമത്തിലെ മറ്റു എഴുത്തുക്കാർക്കും മന്ത്രി മെമ്മറ്റോ നൽകി.തൃooത്താല ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യഷനായി. ലൈബ്രറി കൗൺസിൽ പട്ടാമ്പി താലൂക്ക് സെക്രട്ടറി ടി.സത്യനാഥൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ചാലിശ്ശേരി മേഖലയിലെ മുഴുവൻ എഴുത്തുകാരുടേയും കൂട്ടായ്‌മ രൂപീകരിച്ചു. കഥയരങ്ങ് കവിയരങ്ങ്, ഗ്രാമത്തിലെ എഴുത്തുകാരുടെ പുസ്തക പ്രദർശനം എന്നിവ നടത്തി.ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഡോ.ഇ.എൻ. ഉണ്ണികൃഷ്‌ണൻ , പ്രതാപൻ തായാട്ട് , ഇ.കെ മണികണ്ഠൻ, കെ.കെ പ്രഭാകരൻ, പി.ബി. സുനിൽകുമാർ , എന്നിവർ സംസാരിച്ചു. അഡ്വ പരമേശ്വരൻ നമ്പൂതിരി ജന്മനാട് നൽകിയ ആദരവിന് നന്ദി പറഞ്ഞു.
