ദേശീയ സരസ്സ് മേള; സന്തോഷ തൃത്താലയ്ക്കായ് കുടുംബശ്രീ വീട്ടുമുറ്റ സദസ്സ്, പരിശീലന പരിപാടി സംഘടിപ്പിച്ചു


ജനുവരി രണ്ട് മുതല്‍ തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന ദേശീയ സരസ്സ് മേളയുടെ ഭാഗമായി ലഹരിക്കെതിരെ സന്ദേശമുയര്‍ത്താന്‍ വീട്ടു മുറ്റ സദസ്സുകള്‍ ഒരുങ്ങുന്നു.കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേന ലഹരി അടിമത്തത്തിനെതിരായ സന്ദേശം ഓരോ വീട്ടകങ്ങളിലേക്കും എത്തിക്കുകയാണ് വീട്ടുമുറ്റ സദസ്സിലൂടെ ലക്ഷ്യമിടുന്നത്.മയക്കുമരുന്നിനെതിരായ പ്രചരണവും പ്രതിരോധവും ശക്തിപ്പെടുത്താനും പരിപാടിയിലൂടെ സാധിക്കും.

മണ്ഡലത്തില്‍ നടക്കുന്ന ലഹരിമുക്ത തൃത്താല ക്യാമ്പയിനിന്റെ തുടര്‍ച്ചയായാണ് അയല്‍ക്കൂട്ട വീട്ടുമുറ്റ സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ 1953 അയല്‍ക്കൂട്ടങ്ങളിലും ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നവംബര്‍ രണ്ട് മുതല്‍ ഒമ്പതു വരെ വീട്ടുമുറ്റ സദസ്സുകള്‍ നടത്തും.

പരിപാടിയുടെ ആദ്യഘട്ടമെന്നോളം അയല്‍ക്കൂട്ട വീട്ടുമുറ്റ സദസ്സിന് നേതൃത്വം നല്‍കുന്നവര്‍ക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചു.'സമാധാനമുള്ള വീട്ടകങ്ങള്‍ക്ക് ഇഴയടുപ്പമുള്ള ബന്ധങ്ങള്‍ക്ക് സന്തോഷമുള്ള തൃത്താലക്കായി കൂടെയുണ്ട് അയല്‍ക്കൂട്ട വീട്ടുമുറ്റ സദസ്സിന്റെ ' പരിശീലന പരിപാടിയ്ക്ക്

സൈക്കോളജിസ്റ്റ് ഡോ. ദയ പാസ്‌ക്കല്‍ നേതൃത്വം നല്‍കി. നാഗലശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അനുരാധ എസ്, ഡോ. കെ രാമചന്ദ്രന്‍, എ ഇ ഒ പ്രസാദ്, ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, എക്സ്സൈസ്, കമ്മ്യൂണിറ്റി കൗണ്‍സിലേഴ്‌സ്, ആര്‍ പി മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം