പെരുമണ്ണൂർ യുവധാര കലാ കായിക സംസ്കാരിക വേദി നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

 
കൂറ്റനാട് : ചാലിശ്ശേരി പെരുമണ്ണൂർ യുവധാര കലാകായിക സംസ്കാരിക വേദിയുടെ na

നവീകരിച്ച ഓഫീസ് ഞായറാഴ്ച കേരള പോലീസ് ടീമ് ക്യാപ്റ്റൻ ശ്രീരാഗ് അമ്പാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി റാഫി അധ്യക്ഷനായി.വാർഡ് മെമ്പർ സരിത വിജയൻ മുഖ്യാതിഥിയായി.

പോലീസ് ഓഫീസർ ഉദയൻ പെരുമണ്ണൂർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ക്ലബ്ബ് രക്ഷാധികാരികളായ വേണു കുറുപ്പത്തു, ബാലൻ പെരുമണ്ണൂർ, പ്രദീപ്, വിവേക്, ഉണ്ണി കല്ലഴി, വിനീത് എന്നിവർ സംസാരിച്ചു.

ക്ലബ്ബ് പ്രസിഡണ്ട് വിഷ്ണു സ്വാഗതവും , എക്സിക്യൂട്ടീവ് അംഗം അഭിജിത്ത് നന്ദിയും പറഞ്ഞു. ഗ്രാമത്തിലെ യുവാക്കളുടെ ഐക്യത്തിനും സാമൂഹ്യസേവനത്തിനും പാതയൊരുക്കുന്ന യുവധാര സംസ്കാരിക്ക വേദിയിൽ 95 അംഗങ്ങൾ ഒരുമ്മയോടെ പ്രവർത്തിക്കുന്ന കാഴ്ച നാടിന് പ്രചോദനമാണ്. 2011ൽ ആരംഭിച്ച ക്ലബ്ബ്, ഗ്രാമത്തിലെ കായിക വളർച്ചക്കും സാമൂഹ്യ പുരോഗതിക്കും കരുത്തേകുന്ന സാന്നിധ്യമായി മാറിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം