കൂറ്റനാട് ∶ കുട്ടികളെ പഠിപ്പിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലിൽ അശ്വതിയ്ക്കാണ് അപകടം സംഭവിച്ചത്.
പുസ്തകം എടുക്കുന്നതിനായി മുറിയിലേക്കു കടന്നതിനിടെയാണ് ശക്തമായ മിന്നൽ വീണത്. അശ്വതിയുടെ കൈയിൽ പൊള്ളലേറ്റതായാണ് വിവരം. ഇടിമിന്നലേറ്റതിനെ തുടർന്ന് കുറച്ച് നേരത്തേക്ക് ചലനശേഷി നഷ്ടപ്പെട്ട ഇവരെ ഉടൻ കൂറ്റനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീട്ടിൽ ഉണ്ടായിരുന്ന കുട്ടികളും കുടുംബാംഗങ്ങളും അത്ഭുതകരമായി രക്ഷപ്പെട്ടു.
