
ആറങ്ങോട്ടുകര: വിദ്യാപോഷിണി വായനശാലയുടെ സ്ഥാപകാംഗവും സാഹിത്യകാരനും പുന്നശ്ശേരി നമ്പിയുടെ ശിഷ്യരിൽ പ്രഥമഗണനീയനുമായിരുന്ന കൈപ്പിള്ളി വാസുദേവൻ മൂസതിൻ്റെ പുസ്തകങ്ങളുടെ പുനഃ പ്രകാശനവും അനുസ്മരണ പ്രഭാഷണവും നടത്തി.
വായനശാല അങ്കണത്തിൽ വെച്ച് നടന്ന യോഗം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം.കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ആകാശവാണി- ദൂരദർശൻ മുൻ ഡയറക്ടർ ഡോ: ടി.ടി. പ്രഭാകരൻ പുസ്തക പ്രകാശനവും അനുസ്മരണ പ്രഭാഷണവും നിർവ്വഹിച്ചു.വായനശാലയുടെ പ്രസിഡണ്ട് വി.പി. സുനീഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗ്രീഷ്മ അനിൽകുമാർ, വായനശാല സെക്രട്ടറി കെ.പി. ജനാർദ്ദനൻ, ബിപിൻ ആറങ്ങോട്ടുകര, കെ. വി എം ൻ്റെ കുടുംബാംഗങ്ങളും വായനശാലാ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.