തൃത്താല ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം നടത്തി


തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന കാലിത്തീറ്റ വിതരണത്തിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു.ആനക്കര പ്രസിഡൻ്റ് കെ.മുഹമ്മദ് അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിലാണ് ബ്ലോക്ക് പരിധിയിലെ മുഴുവൻ ക്ഷീരകർഷകർക്കും ഒരു ചാക്ക് കാലിത്തീറ്റ സൗജന്യമായി നൽകുന്നത്.

ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ മാഷ്, വ ജനപ്രതിനിധികളായ വി.കെ ബാലചന്ദ്രൻ 'പി.ഷിബു, ദീപ, ജ്യോതി ,സേതു മാഷ് ബ്ലോക്ക് ഡിഇഒ പ്രസന്ന ടി.കെ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം