പട്ടാമ്പി ഉപജില്ലാ സമ്മേളനം കെ.എ.ടി.എഫ് സമ്മേളനം നടത്തി

 

മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സർവ്വതലസ്പർശിയായ അന്താരാഷ്ട്ര ഭാഷയായ അറബിയെ കൂടുതൽ അടുത്തറിയുന്നതിനും, അനന്ത സാധ്യതകളുടെ വാതായനങ്ങൾ തുറക്കുന്നതിനുമായി പട്ടാമ്പി ഉപജില്ലാ സമ്മേളനം കെ.എ.ടി.എഫ് സമ്മേളനം "അതിജീവിക്കാം, കരുത്താർജിക്കാം" എന്ന കാലിക പ്രമേയത്തെ ആസ്പദമാക്കി കുളത്തൂർ മലയിൽ ഫാം ഹൗസിൽ നടന്നു. പ്രൗഢമായ ചടങ്ങിൽ നിസാർ അഹമ്മദ് ഖുർആൻ പാരായണം നിർവഹിച്ചു. കെ എ ടി എഫ് പട്ടാമ്പി ഉപജില്ലാ പ്രസിഡന്റ് ശിഹാബുദ്ധീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി സമ്മേളനം ഉത്ഘാടനം ചെയ്തു. കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് സൈനുൽ ആബിദീൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ താമരത്ത മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ എ ടി എഫ് സംസ്ഥാന ഓഡിറ്റർ ടി സൈതാലി പ്രമേയ പ്രഭാഷണം നടത്തി.

കെ എ ടി എഫ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം കെ എം, ജില്ലാ ട്രഷറർ അബ്ദുറസാഖ് വി എന്നിവർ ആശംസകൾ നേർന്നു. കെ എ ടി എഫ് സബ്ജില്ല ട്രഷറർ മുഹമ്മദ് ഇഖ്ബാൽ നന്ദി പ്രകാശിപ്പിച്ചു.

പ്രാസ്ഥാനിക മുന്നേറ്റത്തിൻ്റെ സ്ത്രീശക്തി എന്ന സെഷനിൽ കെ എ ടി എഫ് വനിതാ വിംഗ് കൺവീനർ ഷഹർബ ആമുഖം നടത്തി. വനിതാ വിംഗ് ചെയർപേഴ്സൺ റംല ടി പി അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സംഘടനാ സെഷനിൽ നൂർ മുഹമ്മദ് സ്വാഗത ഭാഷണം നടത്തി. ഇബ്രാഹിം ബാദുഷ അധ്യക്ഷത വഹിച്ചു.

കെ എ ടി എഫ് പാലക്കാട് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം മുട്ടുപാറ ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് ഇ ടി ചർച്ച ക്രോഡീകരണത്തിന് നേതൃത്വം നൽകി. മരക്കാർ അലി പി, ഫൈസൽ ബാബു, ഖദീജ അമ്മന്നൂർ അയ്യൂബ്,അബ്ദുൽ ഖാദർ, മുഹമ്മദ് ഇഖ്ബാൽ, അലി എ കെ,ദാവൂദ്, സുമയ്യ, മെഹബൂബ്, ഫുആദ് എന്നിവർ ആശംസകൾ നേർന്നു. നൗഷാദ് കെ.ടി വരവ് ചെലവുകൾ അവതരിപ്പിച്ചു. യുഎസ്എസ് പരീക്ഷ സഹായി തയ്യാറാക്കിയ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. എം വി ഫസൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം