പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (ബിപിഎൽ) മാറ്റുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി ഒക്ടോബർ 20 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.സിവിൽ സപ്ലൈസ് വെബ്സൈിലെ സിറ്റിസൺ ലോഗിൻ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ആണ് അപേക്ഷിക്കേണ്ടത്.അവസാന തീയതി നീട്ടുന്നത് സംബന്ധിച്ച് റിപ്പോർട്ടുകളില്ല. ഇനി ഒട്ടും സമയം നഷ്‌ടപ്പെടുത്താതെ അപേക്ഷിക്കാം
*അപേക്ഷിക്കാൻ സാധിക്കുന്നവർ*
തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ (മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാനുള്ള അർഹതയുണ്ടെന്ന സാക്ഷ്യപത്രം).മാരക രോഗമുള്ളവർ പട്ടികജാതി വിഭാഗക്കാർ പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ നിർധന ഭൂരഹിതഭവനരഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവർഗ നഗറുകൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണനലഭിക്കും. അപേക്ഷയിൽ ഈ വിവരം നൽകുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം.
*അപേക്ഷിക്കാൻ സാധിക്കാത്തവർ*
1000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി സർക്കാർ/അർധസർക്കാർ/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ,ക്ലാസ് ഫോർ തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, (10000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ), ആദായനികുതി ദാതാക്കൾ കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവർ നാലുചക്ര വാഹനം സ്വന്തമായുള്ളവർ (ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെ), കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽനിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്നോ പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവർ.
*രേഖകൾ*
വീടിന്റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം ആവശ്യമാണ്.പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎൽ സാക്ഷ്യപത്രം, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് വേണം.പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിൻ്റെ പാസ് ബുക്കിന്റെ കോപ്പി ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവരോ, വീട് മോശം അവസ്ഥയിലുള്ളവരോ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ വൈദ്യുതി, കുടിവെള്ളം, കക്കൂസ്എന്നിവയില്ലാത്തവരും സാക്ഷ്യപത്രം മാരക രോഗങ്ങളുള്ളവർ ബന്ധപ്പെട്ട രേഖകൾ, ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
