രായിരനെല്ലൂർ മലകയറ്റം ഒക്ടോബർ 18 ശനിയാഴ്ച നടക്കുന്നതിനാൽ കൊപ്പം - വളാഞ്ചേരി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ശനിയാഴ്ച പുലർച്ചെ 2 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കൊപ്പം പോലീസ് ഹൗസ് ഓഫീസർ പി.ശിവശങ്കരൻ അറിയിച്ചു. ചരക്ക് ലോറികൾക്കാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തുക.പട്ടാമ്പി ഭാഗത്ത് നിന്ന് വളാഞ്ചേരിയ്ക്ക് വരുന്ന വാഹനങ്ങൾ തൃത്താല കൊപ്പത്ത് നിന്ന് തിരിഞ്ഞ് പാലത്തറ വഴി തിരുവേഗപ്പുറ എത്തി പോകണം.
പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി, കൊപ്പം ഭാഗത്തു നിന്നും വളാഞ്ചേരിയ്ക്ക് പോകുന്ന വാഹനങ്ങൾ വിളയൂർ - നെടുങ്ങോട്ടൂർ - കൈപ്പുറം വഴിയും, വളാഞ്ചേരി ഭാഗത്തുനിന്നും പട്ടാമ്പിയ്ക്ക് വരുന്ന വാഹനങ്ങൾ തിരുവേഗപ്പുറ - ചെമ്പ്ര വഴിയും, വളാഞ്ചേരി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കൈപ്പുറം, നെടുങ്ങോട്ടൂർ, വിളയൂർ വഴിയും പോകേണ്ടതാണ്.റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കുന്നതല്ല. പ്ലാസ്റ്റിക് സാധനങ്ങൾ മലമുകളിലേക്ക് കൊണ്ടുപോകരുത്.
ഹരിത പെരുമാറ്റ ചട്ടം പാലിക്കണം. പൊതുസുരക്ഷ മാനിച്ച് മലകയറ്റത്തിനായി വരുന്നവർ യാത്രാ വേളയിൽ വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിക്കുന്നതും, വിലപിടിപ്പുള്ള വസ്തുക്കൾ കൈവശം സൂക്ഷിക്കുന്നതും പരമാവധി ഒഴിവാക്കണം. ആഭരണങ്ങൾ ധരിയ്ക്കുന്നവർ സേഫ്റ്റി പിൻ ഉപയോഗിച്ച് ധരിയ്ക്കുന്ന വസ്ത്രവൂമായി ബന്ധിപ്പിക്കണമെന്നും, കൊപ്പം എസ്.എച്ച്.ഒ അറിയിച്ചു. ഷൊർണൂർ ഡി.വൈ.എസ്.പി ആർ.മനോജ് കുമാറിന്റെ നേതൃത്വത്തിൽ 150 ഓളം പോലീസുകാരുടെ സേവനം മലമുകളിലും താഴ്'വാരത്തും ഉണ്ടാവും.
