തിരുമറ്റക്കോട് വില്ലേജ് ഓഫീസ് സ്മാർട്ടാക്കാൻ 50 ലക്ഷം രൂപ അനുവദിച്ചതായി തൃത്താല എംഎൽഎ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. നാലു വർഷത്തിനിടെ തൃത്താല നിയോജകമണ്ഡലത്തിലെ രണ്ട് വില്ലേജുകൾ പൂർണമായും, രണ്ടു വില്ലേജുകളുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചും തൃത്താലയുടെ മുന്നേറ്റം സാധ്യമാക്കുകയാണെന്നും എം ബി രാജേഷ് പറഞ്ഞു.
തൃത്താല നിയോജകമണ്ഡലത്തിൽ ആദ്യമായി സ്മാർട്ട് വില്ലേജ് ഓഫീസ് നടപ്പാക്കിയത് ചാലിശ്ശേരി വില്ലേജ് ഓഫീസിലാണ്. പിന്നീട് പരുതൂർ വില്ലേജ് തുടർന്ന് നാഗലശ്ശേരി സ്മാർട്ട് വില്ലേജിന്റെ ഉദ്ഘാടനവും ഈ മാസമാണ് നടന്നത്. തൃത്താലയിലെ വില്ലേജ് ഓഫീസുകളുടെ നവീകരണ പ്രവർത്തികൾക്ക് 1.96 കോടി രൂപയുടെ പ്രവർത്തികളാണ് ഇതുവരെ നടന്നിട്ടുള്ളത്.
