പത്താംതരം തുല്യതാ പരീക്ഷ നവംബര്‍ 8 മുതല്‍ 18 വരെ

 
2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതല്‍ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് 26 മുതല്‍ ഒക്ടോബർ 7 വരെ പിഴയില്ലാതെയും 8 മുതല്‍ 9 വരെ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളില്‍ (ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെ) അടയ്ക്കാം.അപേക്ഷകൻ ഓണ്‍ലൈനായി രജിസ്‌ട്രേഷനും കണ്‍ഫർമേഷനും നടത്തണം.

കണ്‍ഫർമേഷൻ നല്‍കിയതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകള്‍ ഉള്‍പ്പെടെ പരീക്ഷാ ഫീസ് അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ഒടുക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തില്‍ മേല്‍ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക്: xequivalency.kerala.gov.in.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം