സ്വർണവിലയിൽ ഒരു ദിവസത്തിനിടെ രണ്ടാമതും വർധനവ്. ഉച്ചയോടെ ഗ്രാമിന് 45 രൂപ കൂടി വർധിച്ചു. ഇതോടെ ഗ്രാമിന് ഇന്ന് ഗ്രാമിന് 10365 രൂപയായി. പവന് 360 രൂപ കൂടി വർധിച്ച് 82960 രൂപയായി.
അതേസമയം വെള്ളിവില ഗ്രാമിന് 148രൂപയും കിലോഗ്രാമിന് 1,48,000 രൂപയുമാണ്. ഈമാസം ആദ്യം 77, 640രൂപയായിരുന്ന സ്വര്‍ണവിലയാണ് ഇടയ്ക്കുണ്ടായ ചെറിയൊരു ഇടിവിന് ശേഷം വീണ്ടും അതിശക്തമായി തിരികെ വന്നിരിക്കുന്നത്. രാജ്യാന്തര വിപണയിലെ സ്വര്‍ണവില വര്‍ധനയാണ് ഇപ്പോഴുള്ള വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്.
നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്. പ്രത്യേകിച്ച് ഉത്സവ കല്യാണ സീസണുകളായതിനാല്‍ വില്‍പനയും തകൃതിയായി നടക്കുകയാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടയിലും സ്വര്‍ണത്തിന്റെ ഡിമാന്റ് ശക്തമാണ്, സ്ഥിര നിക്ഷേപമായി സ്വര്‍ണത്തിന് പകരം മറ്റൊരു ഓപ്ഷനും തിരഞ്ഞെടുക്കാനും ആരും താത്പര്യപ്പെടുന്നുമില്ല. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍, ആഗോള കേന്ദ്ര ബാങ്ക് നയങ്ങളെ അടക്കം വ്യവസായ വിദഗ്ധര്‍ സസൂക്ഷമം നിരീക്ഷിക്കുകയാണ്. ഇവ ഭാവിയിലെ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കാവുന്ന ഘടകങ്ങളാണെന്നതാണ് കാരണം.