വിജയ്‌യുടെ റാലിയില്‍ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചതായി റിപ്പോർട്ട്

 
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌യുടെ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളുള്‍പ്പെടെ പത്തുപേര്‍ മരിച്ചതായി റിപ്പോർട്ട്. നിരവധിപേര്‍ തളര്‍ന്നുവീണതായി ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മുപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഇരുപതിലധികം പേർ മരിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട് കരൂറിലാണ് സംഭവം. പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിലയിരുത്തി.കരൂര്‍ കളക്ടറുമായും എഡിജിപിയുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. വി സെന്തില്‍ ബാലാജി കരൂര്‍ ആശുപത്രിയിലെത്തി. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് എംകെ സ്റ്റാലിന്‍ അറിയിച്ചു. കരൂരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം