കപ്പൂർ പഞ്ചായത്തിലെ വാർഡ് മെമ്പർക്കെതിരെയും തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമരനെല്ലൂർ ഡിവിഷൻ മെമ്പർക്കെതിരെയും ആരോപിക്കുന്ന സ്ത്രീ പീഡന പരാതികളുടെ അടിസ്ഥാനത്തിൽ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരനെല്ലൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
കർഷക തൊഴിലാളി സംഘം രൂപീകരിച്ചും, അല്ലാതെയും വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കൾക്കെതിരെയും പ്രതിഷേധിച്ചു.യൂത്ത് ലീഗ് കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് യാസർ കൊഴിക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്‌ലിം ലീഗ് തൃത്താല മണ്ഡലം സെക്രട്ടറി സുബൈർ കൊഴിക്കര ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുൽ കാദർ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി സാലിഹ് മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡന്റ് സുധീർ. കെ. പി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിൽ സിറാജ് ആളത്ത് സ്വാഗതവും നൗഫൽ വെള്ളാളൂർ നന്ദിയും പറഞ്ഞു.ഇർഫാൻ ലക്കിസ്റ്റാർ, സാബിർ കുമരനെല്ലൂർ, നിസാമുദ്ധീൻ, ഷംസു കുമരനെല്ലൂർ, ഷഫീഖ്, ജാഫർ, റിയാസ് പറക്കുളം, ശിഹാബ് കൊള്ളന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.