തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഐ.സി.ഡി.എസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായിരുന്നു. ബ്ലോക്കംഗങ്ങളായ പി.വി പ്രിയ, ഷെറീന ടീച്ചർ, എം.മുഹമ്മദ്, ധന്യ സുരേന്ദ്രൻ, കെ.അനീഷ്, എം.ടി ഗീത, കുബ്റ ഷാജഹാൻ എന്നിവർ സംസാരിച്ചു.